എസ്എസ്എഫ് ജില്ലാ സാഹിത്യോത്സവ്; പുസ്തക സമാഹരണം ആരംഭിച്ചു മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു
കൊടുവള്ളി: 31ാമത് എസ്.എസ്.എഫ് കോഴിക്കോട് ജില്ലാ സാഹിത്യോത്സവിന്റെ ഭാഗമായി കൊടുവള്ളി പബ്ലിക് ലൈബ്രറിയില്‍ സ്ഥാപിക്കുന്ന ബുക്ക് ഷെല്‍ഫിലേക്ക് ഉള്ള പുസ്തക സമാഹരണം ആരംഭിച്ചു. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പുസ്തക സമാഹരണം ഉദ്ഘാടനം ചെയ്തു. കൊടുവള്ളി പബ്ലിക് ലൈബ്രറി ചെയര്‍മാന്‍ മുഹമ്മദ് അലി പുസ്തകം സ്വീകരിച്ചു.
ഓഗസ്റ്റ് 7 മുതല്‍ 11 വരെ കൊടുവള്ളിയില്‍ വെച്ച് നടക്കുന്ന കോഴിക്കോട് ജില്ലാ സാഹിത്യോത്സവിന്റെ മുന്നോടിയായി വിവിധ പ്രചാരണ പദ്ധതികളാണ് നടക്കുന്നത്.
ചടങ്ങില്‍ എസ്.ജെ.എം സ്റ്റേറ്റ് വൈസ് പ്രസിഡന്റ് യൂസുഫ് സഖഫി, എസ്.വൈ.എസ് ജില്ലാ ക്യാബിനറ്റ്് അംഗം ഡോ. അബൂബക്കര്‍ നിസാമി, എസ്.എസ്.എഫ് ജില്ലാ എക്‌സിക്യൂട്ടീവ് അംഗം ഇര്‍ഷാദ് നൂറാനി എന്നിവര്‍ പങ്കെടുത്തു.
ഫോട്ടോ; എസ് എസ് എഫ് കോഴിക്കോട് ജില്ലാ സാഹിത്യോത്സവിന്റെ ഭാഗമായി സമര്‍പ്പിക്കുന്ന ബുക് ഷെല്‍ഫിലേക്കുള്ള പുസ്തക സമാഹരണം മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യുന്നു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍