മദ്യപിച്ച്‌ വീട്ടുകാരുമായി തര്‍ക്കം, പിന്നാലെ കിണറ്റില്‍ ചാടി; രക്ഷപ്പെടുത്തിയത് ഫയര്‍ഫോഴ്‌സെത്തി; സംഭവം മുക്കത്ത്

 
മുക്കം : കാരശ്ശേരി മലാംകുന്നില്‍ മദ്യലഹരിയില്‍ കിണറ്റില്‍ ചാടിയ യുവാവിനെ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി. മലാം കുന്ന് സ്വദേശി ആകസ്മിത് (24) ആണ് മദ്യലഹരിയില്‍ കിണറ്റില്‍ ചാടിയത്. ഞായറാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം.

കിണറ്റില്‍ ചാടിയ യുവാവിനെ മുക്കം ഫയര്‍ ഫോയ്‌സും നാട്ടുകാരും ചേര്‍ന്ന് റസ്‌ക്യു നെറ്റ് ഉപയോഗിച്ച് രക്ഷപ്പെടുത്തി. തലയ്ക്കുള്‍പ്പടെ പരിക്കേറ്റ യുവാവ് മുക്കത്തെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. മദ്യപിച്ചെത്തി വീട്ടുകാരുമായി വാക്കുതര്‍ക്കം ഉണ്ടാക്കിയ യുവാവ് കിണറ്റില്‍ ചാടുകയായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍