കുന്നിൻ മുകളിൽ കോളേജ് ഗ്രൗണ്ട് നിർമ്മാണം; മതിൽ ഇടിഞ്ഞതോടെ 200 കുടുംബങ്ങൾക്ക് ഭീഷണിയായി. ആളുകളെ മാറ്റിപ്പാർപിച്ചു

കോഴിക്കോട്: കിഴക്കോത്ത് കത്തറമ്മൽ പൊന്നും തോറമലയിൽ പ്രവർത്തിക്കുന്ന സ്വകാര്യ കോളേജിന്റെ  അശാസ്ത്രീയമായ ഗ്രൗണ്ട് നിർമ്മാണം മൂലം മതിൽ ഇടിഞ്ഞ് കുന്നിന് താഴ് വാരത്തെ 200 വീടുകൾക്കാണ് ഭീഷണി. ചെങ്കൽ ഖനനം നടത്തിയ ശേഷം കുഴികളിൽ മണ്ണ് നികത്തിയായിരുന്നു ഗ്രൗണ്ട് നിർമ്മാണം, ശക്തമായ മഴയിൽ ഉറവ പൊങ്ങിയതും, വെള്ളം കൊട്ടി നിന്നതും കാരണം ഗ്രൗണ്ടിൻ്റെ കൂറ്റൻ ചുറ്റുമതിൽ തകരുകയായിരുന്നു. കുനിന്ന് താഴ് വാരത്തെ ആഴം കൂടിയ കിണറുകൾ നിറഞ്ഞൊഴുകുകയും വൻ ശബ്ദം പുറത്തു വരികയും ചെയ്തിരുന്നു.

600 ഓളം കുട്ടികൾ പഠിക്കുന്ന കോളേജ് കെട്ടിടത്തിന്റെ ഫിറ്റ്നസും പരിശോധിക്കുമെന്ന് താമരശ്ശേരി തഹസിൽദാർ ഹരീഷ് പറഞ്ഞു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍