ഗതാഗത നിയമലംഘനം നടത്തിയ 20 വാഹനങ്ങൾ പിടിച്ചെടുത്തു

താമരശ്ശേരി :ഗതാഗത നിയമലംഘനത്തിനെതിരെ താമരശ്ശേരി ഡി.വൈ.എസ്.പി പ്രമോദിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് 20ഓളം വാഹനങ്ങൾ
പിടിച്ചെടുത്തത്.  

മൊബൈൽ ഫോൺ ഉപയോഗിച്ച് വാഹനമോടിച്ചതും ട്രിപ്പിൾ റൈഡിങ് നടത്തിയതും മറ്റ് നിയമലംഘനങ്ങൾ നടത്തിയതുമായ വാഹനങ്ങളാണ്  പിടിച്ചെടുത്തു. തക്കതായ പിഴ ഈടാക്കി ബോധവൽക്കരണം  നടത്തി മാത്രമേ വാഹനങ്ങൾ വിട്ടുനൽകുകയുള്ളൂ.