ഹരിത കർമ്മ സേന കോ ഓഡിനേറ്റർ പണം തിരുമറി നടത്തിയെന്ന് ആരോപണം, പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി
താമരശ്ശേരി ഗ്രാമ പഞ്ചായത്തിൽ ഹരിത കർമ്മസേന കടകളിൽ നിന്നും വീടുകളിൽ നിന്നും ശേഖരിക്കുന്ന പാഴ് വസ്‌തുവിന് ഈടാക്കുന്ന യൂസർ ഫീ ഗ്രീം വേമ്സ് എന്ന കമ്പനിയുടെ എക്കൗണ്ടിൽ നിക്ഷേപിക്കുന്നില്ല എന്ന വിവരം 2 - 08 - 2024 ന് നടന്ന റിവ്യൂ മീറ്റിംങിൽ കമ്പനിക്കും ഹരിത കർമ്മസേന അംഗങ്ങൾക്കും ബോദ്യപ്പെടുകയും പിന്നീട് കണക്ക് പരിശോധനക്ക് വിദേയമാക്കുകയും ചെയ്തു.
ഹരിത കർമ്മസേന ജൂലൈ മാസം നൽകിയ കണക്കിൽ മാത്രം 13800/- രൂപയുടെ വ്യത്യാസം കണ്ടു. തുടർന്ന് ജനുവരി മുതൽ ജൂലൈ മാസം വരെയുള്ള 7 മാസത്തെ കണക്ക് പരിശോദിച്ചപ്പോൾ 78000 /- രൂപ കമ്പനിയിൽ എത്തിയിട്ടില്ല എന്ന കണക്കും വെക്തമായി, കമ്പനിയിൽ പണം അടക്കേണ്ട കോർഡിനേറ്റർ പണം കമ്പനിക്ക് നൽകാതെ പണം സ്വന്തം പോക്കറ്റിലാക്കുന്ന സ്ഥിതിയാണ് തുടരുന്നത് എന്ന കാര്യം വെക്തമാവുകയും ചെയ്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍