എൽ എസ് എസ് ജേതാക്കളെ അനുമോദിച്ചു
പൂനൂർ :പൂനൂർ ജി എം എൽ പി സ്കൂളിൽ നിന്നും കഴിഞ്ഞ വർഷം എൽ എസ് എസ് ജേതാക്കളായ കുട്ടികളെ 𝗣𝗧𝗔 കമ്മറ്റിയുടെ നേതൃത്തിൽ അനുമോദിച്ചു
ബാലുശ്ശേരി 𝗠𝗟𝗔 അഡ്വ :സച്ചിൻ ദേവ് ഉദ്ഘാടനം ചെയ്ത് സമ്മാനധാനം നിർവഹിച്ചപരിപാടിയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഇന്ദിരാ ഏറാടിയിൽ അധ്യക്ഷയായി പഞ്ചായത്ത് വൈസ് പ്രസിഡണ്ട്, വാർഡ് മെമ്പർ, ബ്ലോക്ക് മെമ്പർ
തുടങ്ങിയവർ ജേതാക്കളെ അനുമോദിച് സംസാരിക്കുകയും സ്കൂളിന്റെ നവീകരണ പ്രവർത്തനങ്ങൾക്കുള്ള ഫണ്ട് ഉറപ്പ് നൽകുകയും ചെയ്തു. 𝗣𝗧𝗔 പ്രസിഡണ്ട് മുനീർ മോയത് സ്കൂളിന്റെ പോരായിമകളും ആവശ്യങ്ങളും കാണിച്ച് MLA ക്ക് നിവേദനം സമർപ്പിച്ചു. സ്കൂൾ വികസന പ്രവർത്തനങ്ങളിലേക് സംഭവനയായി ഒരു തുക റഹ്മത്തുള്ളയിൽ നിന്ന് വാർഡ് മെമ്പർ കരീം മാസ്റ്റർ ഏറ്റു വാങ്ങി. പടവുകൾ മാസികയുടെ പ്രകാശനം വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയ്ർ പേഴ്സൻ ബിച്ചു ചിറക്കൽ നിർവഹിച്ചു.
𝗣𝗧𝗔 വൈസ് പ്രസിഡണ്ട് മുഹമ്മദ് ഷാഫി, 𝗦𝗠𝗖 ചെയർമാൻ ഷൈമേഷ്, 𝗠𝗣𝗧𝗔ചെയർ പേഴ്സൻ ജൈഷ്ണജ രാഹുൽ തുടങ്ങിയവർ ആശംസകളർപ്പിച്ചു. ഹെഡ് മാസ്റ്റർ NK മുഹമ്മദ് സ്വാഗതവും സീനിയർ അസിസ്റ്റന്റ് ഇസ്മായിൽ മാസ്റ്റർ നന്ദിയും പറഞ്ഞു
