പുതുപ്പാടിയിൽ വാഹനാപകടത്തിൽ പരുക്കേറ്റ വിമുക്ത ഭടൻ മരിച്ചു
താമരശ്ശേരി: പുതുപ്പാടിയിൽ വാഹനാപകടത്തിൽ പരുക്കേറ്റ വിമുക്ത ഭടൻ മരിച്ചു.മലോറം സ്‌കൂളിന് മുന്നിൽ കെ.എസ്.ആർ .ടി. സി ബസ്സിന് അടിയിൽപ്പെട്ട ബൈക്ക് യാത്രികനായ പുല്ലൂരാംപാറ ചക്കം മൂട്ടിൽ ബിജു പി ജോസഫ് (56) ആണ് മരണപ്പെട്ടത്. വിമുക്ത ഭടനും കോഴിക്കോട് എയർപോർട്ട് ജീവനക്കാരനുമാണ്. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ ആയിരുന്നു അപകടം. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
