ചുരത്തിൽ മരം വീണും ഗതാഗത തടസം

 താമരശ്ശേരി:ചുരം ഏഴാം വളവിൽ ലോറി കേടായി ഗതാഗത തടസം നേരിട്ടതിനു പുറമെ ആറാം വളവിന് മുകളിൽ  ഒരു മരം വീണും ഗതാഗത തടസം.ഇന്ന് ഉച്ചയ്ക്ക് ഒരു മണി യോടെയാണ് മരം നിലം പൊത്തിയത്.  ഗതാഗത തടസ്സം ഒഴിവാക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്‌.