സ്ഥിരം അപകട മേഖലയായി സംസ്ഥാനപാത ചുങ്കം മുതൽ > തച്ചംപൊയിൽ ചാലക്കര വരെ ; ഒരാഴ്ചക്കിടെ ആറ് അപകടങ്ങൾ
താമരശ്ശേരി; റോഡ് നവീകരണത്തിന് ശേഷം സംസ്ഥാനപാതയിൽ സ്ഥിരം അപകടമേഖലയായി മാറുകയാണ് ചുങ്കം മൂന്നാംതോട് ജംഗ്ഷൻ മുതൽ തച്ചംപൊയിൽ ചാലക്കര വരെ ഒരാഴ്ചക്കിടെ ആറ് അപകടങ്ങൾ .
കഴിഞ്ഞദിവസം തച്ചംപൊയിൽ അപകടത്തിൽ അത്തോളി സ്വദേശി ജെറീസ് (39), താമരശ്ശേരി മഞ്ചട്ടി വിൽസൻ (47) പരിക്കേറ്റിരുന്നു അന്നേദിവസം മണിക്കൂറുകൾ വ്യത്യാസത്തിൽ മൂന്നാംതോട് ജംഗ്ഷനിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് തേക്കുംതോട്ടം സ്വദേശി സുബൈറിന് പരിക്കേറ്റുന്നു. ഇന്നലെ നടന്ന അപകടത്തിൽ പട്ടാമ്പി തിരൂർ സ്വദേശികൾക്ക് ഗുരുതരമായി പരിക്കേറ്റു മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് .ചെറുതും വലുതുമായ അപകടത്തിൽ നിരവധി പേരാണ് ചികിത്സയിൽ കഴിയുന്നത് . കോരങ്ങാട് അങ്ങാടിക്ക് സമീപത്തായുള്ള വളവിൽ വൈദ്യുതി വിളക്കുകൾ തെളിയാത്തത് അപകടങ്ങളുടെ തോത് വർദ്ധിപ്പിക്കാൻ ഇടയാക്കുന്നു. ഇവിടെ നിരവധി അപകടങ്ങൾ സംഭവിക്കുകയും ഒരാൾ മരണപ്പെടുകയും ചെയ്തിട്ടുണ്ട്
താമരശ്ശേരി കോടതി മുതൽ തച്ചംപൊയിൽ ചാലക്കര വരെയുള്ള സ്ഥലങ്ങളിൽ വഴിയോര കച്ചവടങ്ങളും അനധികൃത പാർക്കിംഗും അപകടത്തിന് കാരണമാകുന്നു. വിദ്യാർത്ഥികൾ ഉൾപ്പെടെ കാൽനടയാത്രക്കാർക്ക് അസൗകര്യമാവുന്ന വിധത്തിൽ ചാലക്കരയിൽ ദിവസങ്ങളോളമായി പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങൾ എടുത്തു മാറ്റണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു.
ഇതേ സ്ഥലത്ത് അടുത്തിടെ രണ്ട് അപകടം ഉണ്ടായി . ബിഷപ്പ് ഹൗസിന് സമീപം വഴിയോര കച്ചവട സ്ഥാപനങ്ങളിലേക്ക് സാധനങ്ങൾ വാങ്ങാൻ എത്തുന്നവർ റോഡിൽ തന്നെ പാർക്ക് ചെയ്യുന്നത് സ്ഥിരം സംഭവമാണ് ..
