താമരശ്ശേരിയിൽ മയക്കുമരുന്നുമായി തച്ചംപൊയിൽ സ്വദേശികളായ രണ്ടു പേർ പിടിയിൽ

താമരശ്ശേരി: തച്ചപൊയിൽ സ്വദേശികളായ തർഹിബ്, ഷജീർ എന്നിവരെയാണ് രണ്ടു ഗ്രാം മാരക മയക്കുമരുന്നായ  MDMA സഹിതം പോലീസ് പിടികൂടിയത്.

താമരശ്ശേരി മിനി ബൈപാസ് റോഡിൽ  പോലീസ് നടത്തിയ വാഹന പരിശോധനക്കിടെ കെ.എൽ .17 .S .9764 കാറിൽ വെച്ച് ഇവരെ താമരശ്ശേരി സി ഐ സായൂജ് കുമാർ , എസ് ബിജു എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ഡാൻസഫ് സംഘവും ചേർന്ന് പിടികൂടുകയായിരുന്നു.