വാകപ്പൊയിൽ പാർത്ഥസാരഥി ബാലഗോകുലം നേതൃത്വത്തിൽ നദീ വന്ദനം നടത്തി.

താമരശ്ശേരി : ശ്രീകൃഷ്ണ ജയന്തിയുടെ ഭാഗമായി വാകപ്പൊയിൽ  പാർത്ഥസാരഥി ബാലഗോകുലം നേതൃത്വത്തിൽ നദീ വന്ദനം നടത്തി. പുണ്യമീ മണ്ണ്, പവിത്രമീ ജന്മം എന്ന സന്ദേശം ഉയർത്തി ബാലഗോകുലത്തിന്റെയുംസ്വാഗത സംഘത്തിന്റെയും അംഗങ്ങൾ നദിയെ വന്ദിച്ച്  നദീജലത്തിൽ പുഷ്പവൃഷ്ടി നടത്തി. തുടർന്ന് പ്രകൃതി സംരക്ഷണ പ്രതിജ്ഞ എടുത്തു.

പൂനൂർ പുഴയിലെ വാകപ്പൊയിൽ അമ്പലക്കടവിൽ നടന്ന പരിപാടിയിൽ വാകപ്പൊയിൽ ശ്രീ വിഷ്ണുക്ഷേത്ര സംരക്ഷണ സമിതി പ്രസിഡൻറ് നാരായണൻ ശ്രീശാസ്ത നിലവിളക്ക് തെളിയിച്ചു.
കെ സുമേഷ് അധ്യക്ഷത വഹിച്ചു.
സ്വാഗതസംഘം ചെയർമാൻ കെ. ശിവദാസൻ ശ്രീകൃഷ്ണ വിഗ്രഹത്തിൽ പൂമാല ചാർത്തി.സ്വാഗതസംഘം രക്ഷാധികാരി ഗിരീഷ് തേവള്ളി കർപ്പൂരാരതി നടത്തി.