കേരള അറബിക്ക് റീഡർ ഇൻഡ്രാക്റ്റീവ് ഇടെക് സ്‌റ്റിനു വേണ്ടി കവിതകൾ ആലപിച്ച മുഹമ്മദ് ഹനാനെ ആദരിച്ചു.


താമരശ്ശേരി : സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് പുതുതായി പുറത്തിറക്കിയ അറബിക്ക് പാഠപുസ്തകങ്ങളുടെ ഇൻഡ്രാക്ടീവ് ഇ ടെക്സ്റ്റിൽ കവിതകൾ ആലപിക്കുകയും ശബ്ദാവിഷ്കാരം നടത്തുകയും ചെയ്ത മുഹമ്മദ് ഹനാനെ ആദരിച്ചു. പാഠപുസ്തകഡവലപ്മെൻ്റ് ടീം പെരിന്തൽമണ്ണയിൽ സംഘടിപ്പിച്ച ചടങ്ങിൽ വെച്ച് എസ് സി ആർ ടി റിസർച്ച് ഓഫീസർ ഡോ: സഫീറുദ്ദീനിൽ നിന്ന് മു ഹമ്മദ് ഹനാൻ സ്നേഹോപഹാരം ഏറ്റുവാങ്ങി. എസ് സി ആർ ടി പാഠപുസ്തക സമിതി അഡ്വൈസർ ഡോ:പി. ഷൈയ്ഖ് മുഹമ്മദ്, സമിതി കോ ഓഡിനേറ്റർ സഈദ് അസ്ലം എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
പാതിരിപ്പറ്റ യു.പി. സ്കൂൾ ആറാം ക്ലാസ് വിദ്യാർഥിയായ ഈ കൊച്ചു മിടുക്കൻ ശ്രുതിമധുരമായ ശബ്ദത്തിൻ്റെ ഉടമ കൂടിയാണ്. മാപ്പിളപ്പാട്ട് ആലാപനത്തിലും നിരവധി തവണ തൻ്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. 2023 ൽ വളയം കുളത്ത് വെച്ച് സംസ്ഥാന തലത്തിൽ നടന്ന മദ്റസാ സർഗ്ഗ മേളയിൽ ബാങ്കുവിളി മത്സരത്തിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം കരസ്തമാക്കിയിരുന്നു. അതിമനോഹരമായ രീതിയിൽ ഖുർആൻ പാരായണം നടത്താനുള്ള മകൻ്റെ കഴിവ് കണ്ട് ഖുർആൻ മുഴുവൻ മന:പാഠമാക്കുന്നതിന്നു വേണ്ടി മദ്റസ അധ്യാപകൻ കൂടിയായ പിതാവ് അബ്ദുൽ ജലീൽ ചീക്കോന്ന് ദാറുൽ ഫുർഖാൻ ഹിഫ്ള് സെൻ്ററിൽ മകനെ ചേർക്കുകയും ചെയ്തിട്ടുണ്ട്. സ്കൂൾ പഠനത്തിനു പുറമെ രാവിലെയും വൈകുന്നേരവും ഈ പതിനൊന്നു കാരൻ മുടങ്ങാതെ ഖുർആൻ പഠനത്തിനായി ഹിഫ്ള് സെൻ്ററിൽ എത്തുകയും ചെയ്യുന്നു. വിശുദ്ധ ഖുർആനിലെ അഞ്ചോളം ജുസുഉകൾ ഇതിനോടകം മന:പാഠമാക്കുകയും ചെയ്തിട്ടുണ്ട്. മദ്റസ അധ്യാപികയായ മാതാവ് റൂബിയയും മകൻ്റെ വളർച്ചയിൽ പൂർണ്ണ പിന്തുണയുമായി സദാ സമയവും കൂടെത്തന്നെയുണ്ട്.