കട്ടിപ്പാറ കോറി പ്രദേശത്ത് മദ്യപാനികളുടെ അഴിഞ്ഞാട്ടമെന്ന് പരാതി

കട്ടിപ്പാറ : കട്ടിപ്പാറ  കോറി പ്രദേശത്ത് മദ്യപാനികളുടെ അഴിഞ്ഞാട്ടമെന്ന് പരാതി.

പ്രദേശത്ത് മദ്യപാനം  ചോദ്യംചെയ്തതിനെ തുടർന്ന് കട്ടിപ്പാറ വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡണ്ടും, കോഴിക്കോട് ജില്ല എക്സിക്യൂട്ടീവ് അംഗവുമായ സി കെ സി  അസൈനാർ ഹാജിയുടെ കട സാമൂഹ്യവിരുദ്ധർ നശിപ്പിക്കുകയും  ദേഹോഭദ്രവും ഏൽപ്പിക്കുകയും ചെയ്തിരുന്നു .
വർദ്ധിച്ചുവരുന്ന ലഹരി മാഫിയകൾക്കെതിരെ നടപടിയെടുക്കാൻ പോലീസ് തയ്യാറാകണമെന്ന് വ്യാപാരികളും നാട്ടുകാരും ആവശ്യപ്പെട്ടു.