സ്ത്രീ സുരക്ഷ ഉറപ്പാക്കാൻ നിയമങ്ങൾ കൂടുതൽ ശക്തമാക്കണം.മുജാഹിദ് സമ്മേളനം
പൂനൂർ: സ്ത്രീകൾക്ക് നേരെ രാജ്യത്ത് വർധിച്ചു വരുന്ന ക്രൂരമായ അതിക്രമങ്ങൾക്ക് തടയിടാൻ ശക്തമായ നിയമ നിർമ്മാണം നടത്തണമെന്ന് പൂനൂർ വ്യാപാരഭവനിൽ സമാപിച്ച മണ്ഡലം മുജാഹിദ് കുടുംബ സംഗമം ആവശ്യപ്പെട്ടു. വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സംഗമം വിസ്ഡം സംസ്ഥാന പ്രവർത്തക സമിതി അംഗം അബ്ദുറഷീദ് കുട്ടമ്പൂർ ഉദ്ഘാടനം ചെയ്തു. ധാർമ്മികതയിലൂന്നിയ ജീവിതം നയിക്കുകയുമാണ് ആധുനിക യുഗത്തിൽ കുടുംബങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്കുള്ള പരിഹാരമെന്നും മതപഠനത്തിന് എല്ലാ കുടുംബങ്ങളും പ്രത്യേകം ശ്രദ്ധപതിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡണ്ട് സംസം അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. പ്രൊഫ ജൗഹർ മുനവ്വർ, സി.പി. സലീം, മുനവ്വർ സ്വലാഹി, വി.കെ. ഉനൈസ് സ്വലാഹി, സി.പി. സാജിദ്, കെ. അബ്ദുൽ നാസർ മദനി സംസാരിച്ചു. സി.പി. അബ്ദുല്ല, വി.കെ. സുബൈർ, വി.സി.മുഹമ്മദ് മാസ്റ്റർ, ഏ.പി. അബ്ദുൽ ഗഫൂർ, ഉമ്മർ പെരുമയിൽ , മുബശിർ അവേലം സംബന്ധിച്ചു.
