ഹർത്താൽ പ്രതികളെ വെറുതെ വിട്ടു
താമരശ്ശേരി:23/09/2022 തിയ്യതി പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഹർത്താലിനോടനുബന്ധിച്ച് താമരശ്ശേരി പോലീസ് രജിസ്റ്റർ ചെയ്ത‌് കുറ്റപത്രം സമർപ്പിച്ച രണ്ട് കേസുകളിൽ മുഴുവൻ പ്രതികളെയും താമരശ്ശേരി ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് 1 കോടതി വെറുതെ വിട്ടു.
ഹർത്താൽ ദിവസം രാവിലെ 6 മണിക്ക് തച്ചംപൊയിൽ വെച്ച് ഒരു ലോറിക്ക് നേരെ കല്ലേറ് നടത്തി എന്നും ചാലക്കര വെച്ച് ഒരു ഓട്ടോറിക്ഷയുടെ മുൻഭാഗം ഗ്ലാസ് കല്ലെറിഞ്ഞ് തകർത്തു എന്നും ആരോപിച്ചായിരുന്നു കേസ് രജിസ്റ്റർ ചെയ്തിരുന്നത്. കേസിലെ പ്രതികളായ മുഹമ്മദ് റാഫി, നവാസ്, ഷംസുദ്ദീൻ, സിറാജുദ്ദീൻ, എന്നിവരെയും ഗൂഢാലോചന കുറ്റം ചുമത്തിയ അബ്ദുൽ സത്താർ, കബീർ, സക്കീർ, അബുഹാജി, അബ്‌ദുൽ റൗഫ് എന്നിവരെയും ആണ് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് T. ഫായിസ് കുറ്റക്കാരല്ല എന്ന് കണ്ട് വെറുതെ വിട്ടത്. പ്രതികൾക്ക് വേണ്ടി അഡ്വക്കറ്റ് എൻ.എ. അബ്‌ദുൽ ലത്തീഫ്, താമരശ്ശേരി കോടതിയിൽ ഹാജരായി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍