കൂമുള്ളി പുത്തഞ്ചേരി റോഡിലുള്ള സെയ്ദ് തോട്ടത്തില്‍ എന്നയാളുടെ വീടിന്റെ ഗേറ്റില്‍ കടുവയുടെ സാന്നിധ്യമുള്ളതായി സംശയം
കോഴിക്കോട് : അത്തോളി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ കൂമുള്ളി പുത്തഞ്ചേരി റോഡിലുള്ള സെയ്ദ് തോട്ടത്തില്‍ എന്നയാളുടെ വീടിന്റെ ഗെയ്റ്റിനടുത്തായി കടുവയെ പോലെ ഒരു ജീവിയെ അടുത്ത വീട്ടിലെ സായി സൂരജ് അര്‍ദ്ധരാത്രിയില്‍ കണ്ടതായി സംശയം. ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് കടുവയെ കണ്ടതായി പറയുന്നത്. അത്തോളി പോലീസും, കക്കയം ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ വിജിത്തിന്റെ നേതൃത്വത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തു പരിശോധന നടത്തി. ഫോട്ടോ പരിശോധിച്ചതില്‍ കടുവയുടേതാണെന്ന് സംശയിക്കുന്നതായും ഉദ്യോഗസ്ഥര്‍ സ്ഥിരീകരിക്കുന്നു.
. വാര്‍ത്തകളും പരസ്യങ്ങളും നല്‍കാന്‍ വിളിക്കുക
9847252550, 9847252350
