ബൈക്കിൽ എത്തിയവർ കടയിൽനിന്ന് പണം കവർന്നു
താമരശ്ശേരി: പട്ടാപ്പകൽ കടയിൽ നിന്നും പണം കവർന്നു ബൈക്ക് യാത്രക്കാരായ മൂവർ സംഘം.തച്ചംപൊയിൽ ചാലക്കര മുനീറിന്റെ ഉടമസ്ഥതയിലുള്ള ക്യൂ എൻ.സി ഹാർഡ് വെയർ ഷോപ്പിൽ നിന്നാണ് ഇന്നലെ രാവിലെ പതിനൊന്നോടെ ബൈക്കിൽ എത്തിയ മൂന്ന് പേരാണ് കടയിൽ കയറി മേശയിൽ നിന്നും പണം എടുത്ത് രക്ഷപ്പെട്ടത് .രണ്ട് പേർ ഹെൽമറ്റ് ധരിച്ച് വരും ഒരാൾ ഹെൽമറ്റ് ധരിക്കാതെ യുമാണ് എത്തിയത്.സംഭവ സമയം കടയുടമ മുനീറിന്റെ ചെറിയ മകൻ മാത്രമെ ഉണ്ടായിരുന്നുള്ളൂ.
ഇതിന് പുറമെ തച്ചംപൊയിൽ അങ്ങാടിയിൽ ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്നിടങ്ങളിലും മോഷണം നടന്നിട്ടുണ്ട്.സംഘത്തിന്റെ ദൃശ്യം സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍