തദ്ദേശവാർഡ് വിഭജനം; ഗ്രാമപ്പഞ്ചായത്തുകളിൽ 1375 വാർഡ് കൂടും


തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളുടെ വാർഡ് വിഭജനത്തിന്റെ ഭാഗമായി ത്രിതല പഞ്ചായത്തുകളിലെ വാർഡുകളുടെ എണ്ണം പുതുക്കി നിശ്ചയിച്ചു. 941 ഗ്രാമപ്പഞ്ചായത്തുകളിലായി 15,962 വാർഡുകൾ ഉണ്ടായിരുന്നത് 17,337 ആയി ഉയരും. കൂടിയത് 1375. തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പിന് മുന്നോടിയായി ജനസംഖ്യാ നുപാതികമായാണ് വാർഡുകളുടെ എണ്ണം അന്തിമമാക്കി വിജ്ഞാപനമായത്. ഇനി അതിർത്തികൾ പുനർനിർണയിക്കും. 152 ബ്ലോക്ക് പഞ്ചായത്തുകളിൽ 2080 വാർഡുകളുണ്ടായിരുന്നത് 2267 ആയി. കൂടിയത് 187. 14 ജില്ലാ പഞ്ചായത്തുകളിൽ തിരുവനന്തപുരത്ത് രണ്ടും മറ്റുജില്ലകളിൽ ഒന്നുവീതവും കൂടും. 331 ഡിവിഷനുകളാണ് നിലവിലുണ്ടായിരുന്നത്. ഇത് 346 ആയി.

വാർഡുകളുടെ എണ്ണം ഉയർന്നതോടെ ജനപ്രതിനിധികളും കൂടും. 50 ശതമാനം സീറ്റുകൾ വനിതകൾക്കാണ്. വനിതകളുടെയും പട്ടി കജാതി-പട്ടികവർഗ സംവരണ വാർഡുകളുടെയും എണ്ണവും നിശ്ചയിച്ചിട്ടുണ്ട്.

വാർഡുകളുടെ എണ്ണം ഉയർത്തിയതോടെ, അതിർത്തി നിർണയ ചർച്ചകളിലേക്ക് പുനർനിർണയ കമ്മിഷൻ കടക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍