നിയന്ത്രണംവിട്ട കാര്‍ 20 അടി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; മൂന്നുപേര്‍ക്ക് പരിക്ക്

പാലക്കാട്: നിയന്ത്രണംവിട്ട കാര്‍ 20 അടി താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്ക്. പാലക്കാട് കാരാകുറുശ്ശി പഞ്ചായത്തിലെ കൊളപ്പാക്കം പാലത്തിന് സമീപമാണ് അപകടമുണ്ടായത്. വ്യാഴാഴ്ച രാത്രിയിലാണ് അപകടമുണ്ടായത്. കാരാകുറുശ്ശി ഏറ്റുപുറത്തില്‍ വീട്ടില്‍ ബാബു (40), മക്കളായ അഖില്‍ കൃഷ്ണ (14), അഭിഞ്ജന (13) എന്നിവര്‍ക്കാണ് അപക​ടത്തിൽ പരിക്കേറ്റത്. പരിക്ക് സാരമുള്ളതല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

മൂന്നുപേരെയും വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടം നടന്നയുടൻ തന്നെ നാട്ടുകാർ ഓടിയെത്തുകയും അഗ്‌നിരക്ഷാസേനയേയും ആംബുലന്‍സ് പ്രവര്‍ത്തകരെയും വിവരമറിയിക്കുകയുമായിരുന്നു. ആംബുലന്‍സ് പ്രവര്‍ത്തകരും നാട്ടുകാരും ചേർന്നാണ് കാറിലുണ്ടായിരുന്നവരെ പുറത്തെടുത്തത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍