സ്വർണവിലയിൽ ഇന്നും വൻ ഇടിവ്; പവൻ 200 രൂപ കുറഞ്ഞു
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വൻ ഇടിവ്. ഗ്രാമിന് 25 രൂപ കുറഞ്ഞ് 6,670 രൂപയും പവൻ വില 200 രൂപ താഴ്ന്ന് 53,360 രൂപയിലുമാണ് വ്യാപാരം. ഓഗസ്റ്റ് 20ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ വിലയാണിത്. കഴിഞ്ഞ ഒരാഴ്‌ചകൊണ്ട് വിലയിൽ 360 രൂപയാണ് കുറവുണ്ടായത്.
ലൈറ്റ് വെയിറ്റ് ആഭരണങ്ങൾ നിർമിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വർണ വിലയിലും ഗ്രാമിന് 15 രൂപയുടെ ഇടിവുണ്ട്. 5,530 രൂപയാണ് ഇന്നത്തെ വില.
വെള്ളി ഇന്നും താഴോട്ടുള്ള പോക്ക് തുടരുന്നു. ഗ്രാമിന് ഒരു രൂപ കുറഞ്ഞ് 90 രൂപയിലെത്തി. ശനിയാഴ്‌ച ഗ്രാമിന് രണ്ട് രൂപ കുറഞ്ഞിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍