എകരൂല്‍ മഹല്ല് മസ്ലീം റിലീഫ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ എകരൂലില്‍ സൗജന്യമെഗാമെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

ബാലുശ്ശേരി :ആതുരസേവനരംഗത്ത് മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് എകരൂല്‍  മഹല്ല് മുസ്ലീം റിലീഫ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ എകരൂലില്‍ സൗജന്യമെഗാമെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചത്.കെഎംസിടി ഡെന്റല്‍ കോളജ്, കോഴിക്കോട് പൊറ്റമ്മല്‍ ട്രിനിറ്റി സൂപ്പര്‍ സ്പെഷ്യാലിറ്റി കണ്ണാശുപത്രി, രാജഗിരി സൗഖ്യആയുര്‍വേദ ആശുപത്രി,  ബാലുശ്ശേരി ആസ്റ്റര്‍ ലാബ്സ് എന്നിവയുടെ സഹകരണത്തോടെ  സംഘടിപ്പിച്ച ക്യാമ്പില്‍ ദന്തരോഗങ്ങള്‍, നേത്രരോഗങ്ങള്‍, ജീവിത ശൈലി രോഗനിര്‍ണയം, ആയുര്‍വേദം തുടങ്ങിയ വിഭാഗങ്ങളിലായിട്ടായിരുന്നു പരിശോധന നടത്തിയത്.  ഉണ്ണികുളം ഗ്രാമപഞ്ചായത്ത്  പ്രസിഡന്റ് ഇന്ദിര ഏറാടിയില്‍ ഉദ്ഘാടനം ചെയ്തു. മുസ്ലീം റിലീഫ് സൊസൈറ്റി പ്രസിഡന്റ് ഇന്‍ ചാര്‍ജ് കെ.വി.അബ്ദുല്‍ ലത്തീഫ്  അധ്യക്ഷനായി.എകരൂല്‍ മഹല്ല് മുസ്ലീം ജുമാഅത്ത് പ്രസിഡന്റ് വി.ബീരാന്‍കുട്ടി ഫൈസി മുഖ്യപ്രഭാഷണം നടത്തി. ക്യാമ്പ് കോര്‍ഡിനേറ്റര്‍ മഠത്തില്‍ അഷ്‌റഫ് മാസ്റ്റര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ഡോ.ഹരിദാസന്‍, അബ്ദുല്‍ലത്തീഫ് വാഴയില്‍, വി.കെ.മുഹമ്മദ് അഷ്‌റഫ് സംസാരിച്ചു. സെക്രട്ടറി എം.വി.അബ്ദുുല്‍മജീദ് മാസ്റ്റര്‍ സ്വാഗതവും, ട്രഷറര്‍ ഇ.പി.ഷഫീര്‍ നന്ദിയും പറഞ്ഞു.പരിശോധനയ്‌ക്കെത്തിയവര്‍ക്ക് സൗജന്യമായി മരുന്നുകളുടെ വിതണവും നടത്തി.ക്യാമ്പില്‍ അഞ്ഞൂറോളം പേര്‍ പരിശോധനയ്ക്കെത്തി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍