താമരശ്ശേരിയിൽ നടപ്പാതയുടെ വേലി മുറിച്ചുമാറ്റിയതായി പരാതി

താമരശ്ശേരി: കാരാടിയിൽ പുതുതായി ആരംഭിച്ച വ്യാപാര സ്ഥാപനത്തിൻ്റെ മുൻ ഭാഗത്തുള്ള നടപ്പാതയുടെ ഇരുമ്പ് വേലി അനധികൃതമായി മുറിച്ചുമാറ്റിയതായി പരാതിയുമായി നാട്ടുകാർരംഗത്തെത്തി .കടയിലേക്ക് വാഹനങ്ങൾ കയറ്റുവാനായി നാലര മീറ്റർ വീതിയിൽ വേലി മുറിച്ചു മാറ്റാൻ അനുമതി വാങ്ങിയിരുന്നു, ഇതിൻ്റെ മറവിലാണ് പൂർണമായും നീക്കം ചെയ്തത്.മിക്ക സ്ഥലങ്ങളിലും കടയിലേക്ക് കയറാൻ പോലും പറ്റാത്ത തരത്തിൽ നടപ്പാതയിലെ വേലിയുളളപ്പോഴാണ് ഇവിടെ അധികൃതരുടെ മൗനാനുവാദത്തോടെ ഇന്നലെ രാത്രി പത്തിന് ശേഷം ഇവിടെ വേലി മുറിച്ചു മാറ്റിയത്.സംഭവത്തിൽ പൊതു സമൂഹം പ്രതിഷേധവുമായി രംഗത്തെത്തി യതോടെ അനധികൃത പ്രവൃത്തി നടത്തിയ വ്യാപാര സ്ഥാപന ഉടമക്കെതിരെ നടപടി സ്വീകരിക്കുകയും  വേലി പു:നസ്ഥാപിക്കുകയും ചെയ്യുമെന്ന് ദേശീയ പാത അധികൃതർ വ്യക്തമാക്കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍