ചെറുവണ്ണൂർ കൊളത്തറ മാട്ടുമ്മൽ ചാലിയാറിൽ കാണാതായ താമരശ്ശേരി സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

കോഴിക്കോട്:ചെറുവണ്ണൂർ കൊളത്തറ മാട്ടു മ്മൽ ചാലിയാറിൽ തോണി മറി ഞ്ഞു കാണാതായ താമരശ്ശേരി കാരാടി പൊൽപാടത്തിൽ ചന്ദ്രദാസിന്റെ മൃതദേഹം  കണ്ടെത്തി.
വൈകിട്ട് 5:45 45 ഓടെ മണൽ തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്.

 ഇന്നലെ രാത്രി പുഴയിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. താമരശ്ശേരി കാരാടി സ്വദേശികളായ ഒരുപനക്കുന്നുമ്മൽ രാജേഷ്(48), പാലക്കുന്നുമ്മൽ നിഷിൽ(46), പറച്ചിക്കുന്നുമ്മൽ ഷറഫു ദ്ദീൻ(41), കണ്ണംകുന്നുമ്മൽ ഷാഫി(40) എന്നിവരെയാണ് നാട്ടുകാർ രക്ഷപ്പെടുത്തിയിരുന്നു.

മാട്ടുമ്മൽ നിന്നു ചെറിയമാടിലേക്ക് വരികയായിരുന്ന സംഘം സഞ്ചരിച്ച തോണി യാണു വൈകിട്ട് 6.30ന് ഒഴുക്കിൽപെട്ടു മറിഞ്ഞത്. നാട്ടുകാർ 4 പേരെ മറ്റൊരു തോണിയിൽ കയറ്റിയെങ്കിലും ചന്ദ്രൻ മുങ്ങി പ്പോകുകയായിരുന്നു. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍