സ്റ്റാർ കോളിക്കൽ സംഘടിപ്പിച്ച ഫുട്ബോൾ ടൂർണ്ണമെൻ്റും വടം വലി മത്സരവും നാടിൻ്റെ ഉത്സവമായി
കോളിക്കൽ: പൊന്മാളിക ജ്വല്ലറി വിന്നേഴ്സ് ട്രോഫിക്കും, ഫാസ് ഹോളിഡേയ്സ് റണ്ണേഴ്സ് ട്രോഫിക്കും വേണ്ടി സംഘടിപ്പിച്ച രണ്ടാമത് പ്രീമിയർ ലീഗ് ജൂനിയർ ഫുട്ബോൾ ടൂർണമെൻ്റും, വടം വലി മത്സരവും നാടിൻ്റെ ഉത്സവമായി. അര നൂറ്റാണ്ടോളമായി കോളിക്കലിൽ പ്രവർത്തിച്ചു വരുന്ന സ്റ്റാർ ആർട്സ് & സ്പോർട്സ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ കോളിക്കൽ മിനി സ്റ്റേഡിയത്തിൽ രണ്ടു ദിവസങ്ങളിലായിട്ടാണ് ടൂർണ്ണമെൻ്റുകൾ അരങ്ങേറിയത്. ഫുട്ബോൾ മേളയിൽ കെ.ജി. എല്ലും , വടം വലി മത്സരത്തിൽ കാറ്റ് ലൻസ് ബോയ്സ് കോളിക്കലും, കിഡ്സ് സൂപ്പർ മാച്ചിൽ ഡി വൺ എഫ്സിയും, വി പി. സൺസും ജേതാക്കളായി. മഞ്ഞപ്പാറ എഫ് സി യാണ് റണ്ണറപ്പായത്. കെ.ജി.എൽക്യാപ്റ്റൻ സഫ്‌വാനെ മികച്ച കളിക്കാരനായി തെരഞ്ഞെടുത്തു. കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡണ്ടും വാർഡ് മെമ്പറുമായ മുഹമ്മദ് മോയത്ത് ട്രോഫികൾ നൽകി. സ്റ്റാർ രക്ഷാധികാരി സി.കെ. നിസാർ അധ്യക്ഷത വഹിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍