സൗദിയിൽ കണ്ണൂർ സ്വദേശി നിര്യാതനായി

റിയാദ്: സൗദി അറേബ്യയിലെ തലസ്ഥാന നഗരമായ റിയാദില്‍ മലയാളി താമസസ്ഥലത്തുവെച്ച് മരിച്ചു. കണ്ണൂര്‍ മയ്യില്‍ സ്വദേശി അമ്പിലോത്ത് മുഹമ്മദ് ഉമര്‍ (56) ആണ് മരിച്ചത്. മൃതദേഹം ശുമൈസി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

നടപടികള്‍ പൂര്‍ത്തീകരിച്ച ശേഷം മൃതദേഹം നാട്ടിലെത്തിക്കും. നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിനായി കെഎംസിസി ജീവകാരുണ്യ പ്രവര്‍ത്തകന്‍ മഹ്ബൂബ് ചെറിയ വളപ്പ് രംഗത്തുണ്ട്.

മുഹമ്മദ് ഉമര്‍ പ്രവാസിയായി ജീവിക്കാന്‍ തുടങ്ങിയിട്ട് 30 വര്‍ഷമായി. റിയാദിലെ ഗ്രോസറി ഷോപ്പ് നടത്തി വരികയായിരുന്നു അദ്ദേഹം. ഭാര്യ: ബുഷറ, മക്കള്‍: മുബശിര്‍, മുഫ്‌ലിഹ്, മിസ്അബ്, മുഹമ്മദ് ത്വാഹ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍