ചേര്‍ന്ന് നവജാതശിശുവിനെ ശ്വാസം മുട്ടിച്ച് കൊന്ന് കുഴിച്ചുമൂടി, കുറ്റംസമ്മതിച്ചത് മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലില്‍

ആലപ്പുഴ: ആലപ്പുഴയില്‍ അമ്മയും കാമുകനും ചേര്‍ന്ന് നവജാതശിശുവിനെ ശ്വാസം മുട്ടിച്ച് കൊന്ന് കുഴിച്ചുമൂടി. ചേര്‍ത്തലയിലാണ് സംഭവം.

അമ്മ ആശയും സുഹൃത്ത് രതീഷും ചേര്‍ന്നാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്. ആദ്യം തൃപ്പൂണിത്തുറ സ്വദേശികള്‍ക്ക് കുഞ്ഞിനെ വിറ്റുവെന്നായിരുന്നു ഇവര്‍ പോലീസിന് മൊഴി നല്‍കിയത്.

എന്നാല്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ തൃപ്പൂണിത്തുറയില്‍ ഇത്തരമൊരു ദമ്പതികള്‍ ഇല്ലെന്ന് കണ്ടെത്തി. പിന്നീട് കൂടുതല്‍ ചോദ്യം ചെയ്തതോടെയാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്.

രണ്ടര മണിക്കൂര്‍ നേരം നീണ്ട ചോദ്യം ചെയ്യലിലാണ് പ്രതികള്‍ കുറ്റം സമ്മതിച്ചത്. കുഞ്ഞിനെ കുഴിച്ചിട്ട സ്ഥലത്ത് പൊലീസ് പരിശോധന നടത്തും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍