പൊന്നിൻ ചിങ്ങത്തിനു പൂവാട ചാർത്തി ഇന്ന് അത്തം

പൊന്നിൻ ചിങ്ങത്തിനു പൂവാട ചാർത്തി ഇന്ന് അത്തം . പത്താം നാൾ പൊന്നോണത്തെ വരവേൽക്കാനുള്ള ഒരുക്കങ്ങളിൽ പ്രധാനം അത്തപ്പൂക്കളം തന്നെ. ഒന്നാം നാൾ ഒരിനം പൂവും തുടർന്ന് ഓരോ ദിവസവും ഒന്നു വീതം കൂട്ടി പത്താം നാൾ പത്തിനം പൂക്കൾ കൊണ്ടൊരുക്കുന്ന പൂക്കളമാണ് ചിലയിടങ്ങളിൽ. പൂക്കൾ ആവശ്യത്തിനു സംഘടിപ്പിക്കാൻ കഴിവുള്ളവർ പത്തു നാളും പത്തിനം പൂക്കൾ കൊണ്ടൊരു പൂവോണം തന്നെ തീർക്കും. നാട്ടിൻപുറങ്ങൾ കുറഞ്ഞതോടെ നാടൻ പൂക്കളും കുറഞ്ഞു. വരവു പൂക്കളാണ് പതിവു പോലെ ഇക്കുറിയും ഓണത്തെ നിറച്ചാർത്തണിയിക്കുന്നത്.

ഓണത്തിനു പത്തു നാൾ മുൻപ് അത്തം തൊട്ട് മുറ്റത്തു പൂക്കളമൊരുക്കി ആഘോഷം തുടങ്ങും. പണ്ട് ഓണം കഴിഞ്ഞ് പതിനാറാം നാൾ വരുന്ന മകം വരെ ഓണം ആഘോഷിച്ചിരുന്നു. അത്രയ്ക്കു കഴിഞ്ഞില്ലെങ്കിലും ഓണം കഴിഞ്ഞ് അഞ്ചു നാൾ കൂടി രേവതി വരെയെങ്കിലും ഓണാവേശം എത്തിച്ചിരുന്നു. ഇപ്പോൾ സർക്കാരിന്റെ കണക്ക് അനുസരിച്ചാണെങ്കിലും ഉത്രാടം തുടങ്ങി നാലു നാൾ ഓണം തന്നെ. നടുമുറ്റത്ത് പൂത്തറയുണ്ടാക്കി അതിലാണു പൂവിടുന്നത്. പൂത്തറയില്ലെങ്കിൽ മുറ്റത്തു വട്ടത്തിൽ ചാണകം മെഴുകി അതിൽ പൂവിടുന്നു
 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍