വാഴക്കുലകള്‍ മോഷണം പോയി
താമരശ്ശേരി : പാടശേഖരത്തില്‍ നിന്നും വാഴക്കുലകൾ മോഷണം പോയി.
കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. കോരങ്ങാടും സമീപപ്രദേശങ്ങളിലുമായുള്ള കർഷകരുടെ വാഴക്കുലകളാണ് സാമൂഹിക വിരുദ്ധര്‍ കവര്‍ന്നത്.
ഏകദേശം എട്ടോളം കര്‍ഷകരുടെ കൃഷി സ്ഥലത്തുനിന്നാണ് കുലകള്‍ കാണാതായത്.
വാഹനങ്ങളിൽ എത്തിയാണ് കുലകൾ കൊണ്ടുപോയതെന്ന് സംശയമുള്ളതായി കർഷകർ പറഞ്ഞു. ഇനിയുള്ള കുലകൾ എങ്ങനെ സംരക്ഷിക്കുമെന്ന് ആശങ്കയിലാണ് കർഷകർ .

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍