മലപ്പുറത്ത് ഒൻപതാം ക്ലാസ് വിദ്യാര്‍ഥിനി ഗര്‍ഭിണിയായി

മലപ്പുറം:ഒൻപതാം ക്ലാസ് വിദ്യാർഥിനി ഗർഭിണിയായി. മലപ്പുറത്താണു സംഭവം. പെണ്‍കുട്ടി പഠിക്കുന്ന സ്‌കൂളിലെ തന്നെ പ്ലസ് ടു വിദ്യാർഥിയാണ് പീഡിപ്പിച്ചതെന്നാണു വിവരം.സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ ദിവസം ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് ഗർഭിണിയാണെന്ന് അറിയുന്നത്. തുടർന്ന് വിദ്യാർഥിനി തന്നെയാണ് പീഡനത്തെ കുറിച്ചു വെളിപ്പെടുത്തുന്നത്. കുട്ടിയുടെ വീട്ടില്‍ വച്ചു തന്നെയാണു പീഡനം നടന്നതെന്നാണു വിവരം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍