റോഡ് കയ്യടക്കി ‌വഴിയോര കച്ചവടം;പഞ്ചായത്ത് ബോർഡ് സ്ഥാപിച്ചു


താമരശ്ശേരി :അനധികൃത വഴിയോര കച്ചവടത്തിനെതിരെ താമരശ്ശേരി ഗ്രാമപഞ്ചായത്ത് നടപടി ആരംഭിച്ചു.

സംസ്ഥാനപാതയിൽ  താമരശ്ശേരി ബിഷപ്പ് ഹൗസിന് സമീപം > കോരങ്ങാട് എന്നിവിടങ്ങളിലാണ് അനധികൃത കച്ചവടം തടയുന്നതിൻ്റെ ഭാഗമായി മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചത്.
അനധികൃത വഴിയോര കച്ചവടത്തിനെതിരെ വ്യാപാരികൾ നേരത്തെ പ്രതിഷേധിച്ചിരുന്നു.
തുടർന്നാണ് നടപടി  താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ . അരവിന്ദന്റെ  നേതൃത്വത്തിലെത്തിയ ഉദ്യോഗസ്ഥരാണ്   ബോർഡുകൾ സ്ഥാപിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍