ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു
താമരശ്ശേരി:ഈങ്ങാപ്പുഴ എംജിഎം ഹയർ സെക്കണ്ടറി സ്ക്‌കൂളിന് സമീപത്ത് ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. ഒടുങ്ങാക്കാട് പള്ളിക്കുന്നുമ്മൽ പ്രജീഷ് - റീന ദമ്പതികളുടെ മകൻ അനൽ പ്രജീഷാണ് മരിച്ചത്. റോഡരികിൽ നിൽക്കുകയായിരുന്ന വിദ്യാർത്ഥിയെ അമിത വേഗതയിലെത്തിയ ബൈക്ക് ഇടിച്ചു ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച് ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്.
ഈങ്ങാപ്പുഴയിൽ നിന്ന് കാക്കവയൽ ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കാണ് കുട്ടിയെ ഇടിച്ചത്. ഏതാനും ദൂരം കുട്ടിയെയും വലിച്ച് ബൈക്ക് മുന്നൊട്ട് നീങ്ങിയതായി ദൃക്‌സാക്ഷികൾ പറഞ്ഞു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍