മോഷ്ടിച്ച ബൈക്കുമായി കഞ്ചാവു കടത്തിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ


മോഷ്ടിച്ച ബൈക്കുമായി കഞ്ചാവു കടത്തിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ. പത്തനംതിട്ട കോന്നി സ്വദേശി അഭിജിത്ത്, മണ്ണാർക്കാട് നെല്ലിപ്പുഴ സ്വദേശി നൗഷിദ എന്നിവരാണ് ഷൊർണൂർ പൊലീസിന്‍റെ പിടിയിലായത്. 

ജൂലൈ 27 ന് വൈകിട്ടാണ് ഷൊർണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത്  നിർത്തിയിട്ടിരുന്ന തത്തമംഗലം ചെമ്പകശേരി സ്വദേശി വിജുവിനന്‍റെ ബൈക്ക് മോഷണം പോയത്. വിജു പൊലീസിന് നൽകിയ പരാതിയെ തുടർന്ന് ഷൊർണൂർ പൊലീസ് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ  അന്വേഷണമാണ് ലക്ഷ്യം കണ്ടത്. കഴിഞ്ഞ ദിവസം വൈകിട്ടു ഷൊർണൂർ കൊച്ചിപ്പാലത്തിന് താഴെ വച്ച് 1.2 കിലോ കഞ്ചാവുമായി ഇരുവരും പിടിയിലായത്. മോഷണം പോയ ബൈക്കും ഇവരിൽ നിന്നും വീണ്ടെടുത്തു. 


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍