കൊയിലാണ്ടിയില്‍ വീടിന് മുന്നില്‍ നില്‍ക്കുകയായിരുന്ന ഗൃഹനാഥൻ ബൈക്കിടിച്ച്‌ മരിച്ചു


കോഴിക്കോട്:  കൊയിലാണ്ടിയില്‍ വീടിനു മുന്നില്‍ നില്‍ക്കുകയായിരുന്ന ഗൃഹനാഥൻ ബൈക്ക് ഇടിച്ചു മരിച്ചു. മണമല്‍ സ്വദേശി ദിനേശാണ് (56)മരിച്ചത്. ബൈക്ക് ഇടിച്ചതിനെ തുടർന്ന് ഡ്രൈനേജില്‍ വീണ ദിനേശിനെ ഏറെ നേരം കഴിഞ്ഞാണ് പരിക്കേറ്റ നിലയില്‍ കണ്ടെത്തിയത്. പിന്നീട് ഇദ്ദേഹത്തെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍