18 മണിക്കൂർ ദർശനം, തിരിച്ചറിയൽ രേഖ നിർബന്ധമായും കരുതണം’; ശബരിമല തീർത്ഥാടകർക്ക് ദേവസ്വം ബോർഡിൻ്റെ നിർദേശം

ശബരിമലയിൽ എത്തുന്ന തീർത്ഥാടകർ തിരിച്ചറിയൽ രേഖ നിർബന്ധമായും കൈയ്യിൽ കരുതണമെന്ന്  ദേവസ്വം ബോർഡിൻ്റെ നിർദേശം .തിരക്കു നിയന്ത്രണത്തിന്റെ ഭാഗമായി സീസൺ തുടങ്ങുന്നത് മുതൽ 18 മണിക്കൂർ ദർശനം അനുവദിച്ചിട്ടുണ്ടെന്നും ദേവസ്വം ബോർഡ് പ്രസിഡൻറ് അറിയിച്ചു.

70000 പേർക്ക് ഓൺലൈൻ മുഖേനയും 10000 പേർക്ക് സ്പോട്ടിന് പകരമായി കൊണ്ടുവന്ന തത്സമയ ബുക്കിങ്ങിലൂടെയും ദർശനമനുവദിക്കും.പമ്പ , എരുമേലി , വണ്ടിപ്പെരിയാർ എന്നിവിടങ്ങളിലായിരിക്കും ബുക്കിംഗ് കൗണ്ടറുകൾ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍