വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കായികാധ്യാപകൻ അറസ്റ്റിൽ
ചെങ്ങന്നൂർ: വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ കായികാധ്യാപകൻ അറസ്റ്റിൽ. എസ്.എൻ സദനത്തിൽ എസ്.സുരേഷ് കുമാറിനെയാണ് (കുമാർ -43) പോക്സോ നിയമ പ്രകാരം മാന്നാർ പൊലിസ് അറസ്റ്റ് ചെയ്തത്.
മാന്നാറിന്റെ സമീപ പ്രദേശങ്ങളിലുള്ള ചില സ്കൂളുകളിൽ താൽക്കാലിക കായിക അധ്യാപകനായി ജോലിചെയ്ത് വന്നിരുന്ന സുരേഷ്കുമാർ കുട്ടികൾക്ക് കായികപരിശീലനം നൽകുന്നതിനിടെ വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയും ആയിരുന്നുവെന്നാണ് കേസ്. വിദ്യാർഥിനി സംഭവം വീട്ടിലറിയിച്ചതിനെതുടർന്ന് രക്ഷകർത്താക്കൾ മാന്നാർ പൊലിസിൽ പരാതി നൽകുകയായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍