ആർ.ശങ്കർ അനുസ്മരണം സംഘടിപ്പിച്ചു.
താമരശ്ശേരി : എസ് എൻ ഡി പി യോഗം താമരശ്ശേരി ശാഖയുടെ ആഭിമുഖ്യത്തിൽ മുൻ മുഖ്യമന്ത്രിയും എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറിയുമായിരുന്ന ശ്രീ. ആർ . ശങ്കർ ചരമ വാർഷികമായ ഇന്ന് അനുസ്മരണ യോഗം സംഘടിപ്പിച്ചു. ഇതോടനുബന്ധിച്ച് പ്രാർത്ഥനയും പുഷ്പാർച്ചനയും നടത്തി.തിരുവമ്പാടി യൂനിയൻ വൈസ് പ്രസിഡന്റ് എം.കെ. അപ്പുക്കുട്ടൻ, വിജയൻ പൊടുപ്പിൽ , എസ്.ബാബു ആനന്ദ്, കെ.ആർ. രാജീവ്, രാഘവൻ വലിയേടത്ത്, പി.ജി.സജീവ് എന്നിവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍