കുല‘ദ്രോഹികൾ’; വാഴക്കുല മോഷണം മേഖലയിൽ പതിവാകുന്നു
താമരശ്ശേരി:ഇടവേളയ്ക്കു ശേഷം കോരങ്ങാട് പ്രദേശത്ത് വീണ്ടും വാഴക്കുല മോഷണം. നേന്ത്രക്കുലകളാണ് മോഷ്ടാവിന് പ്രിയം. ഇത്തവണ കർഷകരായ ഒ .കെ അബ്ദുറഹിമാൻ ,ജമാൽ എന്നിവരുടെ കുലകളാണ് മോഷണം നടത്തിയത്.
ഏതാനും മാസങ്ങൾക്ക് മുമ്പ് താമരശ്ശേരി പഞ്ചായത്തിലെ വിവിധയിടങ്ങളിൽ നിന്ന് ബൈക്കിൽ എത്തിയ യുവാക്കൾ വാഴക്കുലകൾ മോഷണം നടത്തിയിരുന്നു.
മോഷണ ദൃശ്യം സമീപത്തെ സിസിടിവി യിലും പറഞ്ഞിരുന്നു. വിളവെടുപ്പിനായി ദിവസങ്ങൾ കാത്തിരിക്കുകയാണ് കർഷകരോട് കുല ദ്രോഹികളുടെ കുലച്ചതി .

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍