പൂനൂർ ജി.എം.യു.പി. സ്കൂളിൽ ലോക ഉർദു ഭാഷാ ദിനം ആചരിച്ചു
പൂനൂർ : പൂനൂർ ജി.എം.യു.പി. സ്കൂളിൽ നവം: 9 ലോക ഉർദു ഭാഷാ ദിനമായി ആചരിച്ചു. വിശ്വമഹാകവിയും ദാർശനികനുമായ ഡോ.സർ അല്ലാമ മുഹമ്മദ് ഇഖ്ബാലിൻ്റെ ജന്മദിനമാണ് ലോക ഉർദു ദിനമായി ആചരിക്കുന്നത്.ഉർദു ഭാഷയുടെ ജനപ്രീതി ഉയർത്തിക്കാണിക്കുക, ഭാഷയുടെ പ്രസക്തി കൂടുതൽ ജനങ്ങളിലേക്കെത്തിക്കുക തുടങ്ങിയ ലക്ഷ്യത്തോടെ സംഘടിപ്പിച്ച ഉർദു ഭാഷാ ദിനാചരണം ന്യൂഡൽഹി ഗാലിബ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഇദ്രീസ് അഹമ്മദ് ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡണ്ട് അസ്ലംകുന്നുമ്മൽ അധ്യക്ഷത വഹിച്ചു. ഡോ: മെഹ്സർ രാജ , അബ്ദുൽ തൗഫീഖ്, കേരള ഉർദു ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടരി എം.പി അബ്ദുൽ സത്താർ, രാജീഷ് ലാൽ(എസ് ആർ ജി), വിപന്യ വി, സജിദ എസ് പ്രസംഗിച്ചു. പ്രധാന അധ്യാപകൻ എ കെ അബ്ദുസ്സലാം സ്വാഗതവും, സ്റ്റാഫ് സെക്രട്ടരി സലാം മലയമ്മ നന്ദിയും പറഞ്ഞു.കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍