താമരശ്ശേരിയിൽ അനന്തു കൃഷ്ണയുടെ ആത്മഹത്യക്കിടയാക്കിയ ലോട്ടറി മാഫിയയുടെ ഭീഷണിക്കെതിരെ ഡിവൈഎഫ്ഐ - എസ്എഫ്ഐ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു

 താമരശ്ശേരി :കെടവൂർ ഊരാളുണ്ടിയിൽ, താമസിക്കുന്ന ലോട്ടറി ഷോപ്പ് ജീവനക്കാരനായിരുന്ന അനന്ദു കൃഷ്ണ (20)എന്ന യുവാവ് എഴുത്ത് ലോട്ടറി ചൂതാട്ട സംഘത്തിൻറെ ഭീഷണിയെ തുടർന്ന് ആത്മഹത്യ ചെയ്തിരുന്നു. താമരശ്ശേരിയിലും പട്ടണ പ്രദേശങ്ങളും കേന്ദ്രീകരിച്ച് വളർന്നുവരുന്ന നിരവധി പേരുടെ ആത്മഹത്യക്കിടയാക്കുന്നു എന്ന് ആരോപണമുള്ള എഴുത്ത് ലോട്ടറി മാഫിയ ചൂതാട്ട സംഘത്തിനെതിരെ നിയമനടപടി സ്വീകരിക്കണമെന്നും അത്തരം സ്ഥാപനങ്ങൾ അടച്ചുപൂട്ടണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഡിവൈഎഫ്ഐ എസ്എഫ്ഐ നേതൃത്വത്തിൽ താമരശ്ശേരി ടൗണിൽ പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു അഡ്വ.സന്ദീപ് കെടവൂർ സ്വാഗതം പറഞ്ഞ യോഗത്തിൽ ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി ടി മഹറൂഫ് ഉദ്ഘാടനം ചെയ്തു, എസ് എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗം സൈദ് സാദിഖ് തങ്ങൾ, എസ്എഫ്ഐ ഏരിയ കമ്മിറ്റിയംഗം ആദിഷ്, നിഖിൽ കയ്യേലി, അരുൺ , എന്നിവർ സംസാരിച്ചു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍