ഇടുക്കിയിൽ മദ്യത്തിൽ ബാറ്ററി വെള്ളം കലർത്തി കുടിച്ചയാൾ മരിച്ചു

ഇടുക്കിയിൽ മദ്യത്തിൽ ബാറ്ററി വെള്ളം കലർത്തി കുടിച്ചയാൾ മരിച്ചു.വണ്ടിപ്പെരിയാർ ചുരക്കുളത്താണ് സംഭവം.

ചുരക്കുളം അപ്പർഡിവിഷൻ കല്ലുവേലിപ്പറമ്പിൽ ജോബിൻ (40) ആണ് മരിച്ചത്. ഇയാൾക്കൊപ്പം സുഹൃത്തും മദ്യത്തിൽ ബാറ്ററി വെള്ളം കലർത്തി കുടിച്ചിരുന്നു.ഇയാൾക്കും മദ്യം കുടിച്ചതിന് ശേഷം അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു.

ഇയാളെ പിന്നീട് കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. നിലവിൽ ഇയാൾ കോട്ടയത്ത് ചികിത്സയിൽ തുടരുകയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍