വീട്ടിലെത്തിച്ച അതേ സ്കൂള്‍ വാന്‍ ഇടിച്ച് ഒന്നാംക്ലാസുകാരിക്ക് ദാരുണാന്ത്യം

സ്കൂള്‍ വാനില്‍ നിന്നിറങ്ങി റോഡ് മുറിച്ചുകടക്കവേ അതേ വാഹനത്തിനടയില്‍പ്പെട്ട് പരുക്കേറ്റ ഒന്നാം ക്ലാസ് വിദ്യാർഥിനി മരിച്ചു. പാലക്കാട് എരിമയൂർ ചുള്ളിമട വട്ടോട്ട് കൃഷ്ണദാസ്-രജിത ദമ്പതിയുടെ മകള്‍ തൃതിയയാണ് മരിച്ചത്. എരിമയൂർ സെന്‍റ് തോമസ് മിഷൻ എൽപി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിനിയാണ്.

ഇന്നലെ വൈകിട്ട് ബസിൽ നിന്ന് ഇറങ്ങി വിട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം. കോയമ്പത്തൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രിയോടെ മരിച്ചു. പെട്ടെന്ന് മുന്നോട്ടെടുത്ത വാൻ തട്ടി കുട്ടിക്ക് പരിക്കേൽക്കുകയായിരുന്നു. വിദഗ്ധ ചികിത്സയ്ക്കായാണ് കോയമ്പത്തൂരിലെ ആശുപത്രിയിലെത്തിച്ചത്. ‌പോസ്റ്റുമോര്‍ട്ടത്തിനുശേഷം കുട്ടിയുടെ മൃതദേഹം ഇന്ന് സംസ്കരിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍