കർഷകനെ കുരങ്ങ് തെങ്ങിൻ മുകളിൽ നിന്ന് കരിക്ക് പിഴുത് എറിഞ്ഞ് തലയ്ക്കും മുഖത്തും പരിക്കേൽപ്പിച്ചു.
കട്ടിപ്പാറ:കർഷകനു നേരെ തെങ്ങിൻ മുകളിൽ നിന്ന് കുരങ്ങ് കരിക്ക് പിഴുത് എറിഞ്ഞതിനെ തുടർന്ന് തലയ്ക്കും മുഖത്തും പരുക്കേറ്റു.
താമരശ്ശേരി കട്ടിപ്പാറ സ്വദേശി രാജു ജോൺ തുരുത്തി പള്ളിക്ക് ഇന്നലെ രാവിലെ ഒൻപത് മണിയോടെയാണ് വിടിന് പുറക് വശത്തെ തെങ്ങിൻ തോപ്പിൽ വെച്ച് തെങ്ങിൻ മുകളിൽ നിന്ന് കുരങ്ങ് കരിക്ക് പിഴുത് എറിഞ്ഞതിനെ തുടർന്ന് പരുക്കേറ്റത്.
ഓമശ്ശേരിയിലെ സ്വകാര്യ ഹോസ്പിറ്റിലിൽ ചികിത്സയിലാണ്. രാജു ജോണിൻ്റെ തലയ്ക്കും കണ്ണിനും മുഖത്തും ഗുരുതര പരിക്കേറ്റു -

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍