കോഴിക്കോട് കോണ്‍ഗ്രസ് ഹര്‍ത്താല്‍ തുടങ്ങി

കോഴിക്കോട് കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. ചേവായൂര്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ വന്‍ സംഘര്‍ഷങ്ങളില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. സ്വകാര്യ ബസുടമകള്‍ ഹര്‍ത്താലിനോട് സഹകരിക്കുമെങ്കിലും വ്യാപാരി – വ്യവസായികള്‍ സഹകരിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം മുക്കം ടൗണിൽ ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടഞ്ഞു .
താമരശ്ശേരിയിൽ ഏതാനും സ്വകാര്യ ബസുകൾ ഉൾപ്പെടെ ഓടിത്തുടങ്ങിയിട്ടുണ്ട്.
ടൗണിൽ കോൺഗ്രസ് പ്രവർത്തകർ പ്രകടനം നടത്തി.ജില്ലയിൽ ഒരിടത്തും അക്രമ സംഭവങ്ങൾ രേഖപ്പെടുത്തിയിട്ടില്ല.രാവിലെ ആറ് മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍