രാത്രി ഒളിഞ്ഞുനോട്ടം ;ശല്യക്കാരനെ പിടികൂടാൻ ഒരുങ്ങി നാട്ടുകാർ
താമരശ്ശേരി : ഇടവേളക്കുശേഷം കോരങ്ങാട് മേഖലയിൽ വീണ്ടും ഒളിഞ്ഞുനോട്ടക്കാരന്റെ ശല്യം രൂക്ഷം.
കഴിഞ്ഞദിവസം കേരങ്ങാട് വട്ടക്കൊരു പ്രദേശത്തെ വീടുകളിലാണ് ഒളിഞ്ഞുനോട്ടക്കാരന്റെ ശല്യം ഉണ്ടായത്. രാത്രി ഏഴിനും എട്ടിനും ഇടയിലാണ് സംഭവം ഉണ്ടായത്. ഏതാനും മാസങ്ങൾക്ക് മുമ്പ് കോരങ്ങാട് പ്രദേശത്ത് ഒളിഞ്ഞുനോട്ടക്കാരന്റെ ശല്യം രൂക്ഷമായിരുന്നു. സമീപപ്രദേശമായ പരപ്പൻ പൊയിൽ നിന്ന് ശല്യക്കാരനെ പിടികൂടി നാട്ടുകാർ പോലീസിൽ ഏൽപ്പിച്ചിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍