കോരങ്ങാട് - മൂന്നാം തോട് _ കന്നൂട്ടിപ്പാറ റോഡ് പ്രവൃത്തി ഉദ്ഘാടനം ചെയ്തു.


താമരശ്ശേരി:കോരങ്ങാട് - മൂന്നാം തോട് _ കന്നൂട്ടിപ്പാറ റോഡ്  പ്രവൃത്തി ഉദ്ഘാടനം ചെയ്തു.എം.കെ മുനീർ എം.എൽ.എയുടെ 20 ലക്ഷം രൂപ  പ്രാദേശിക വികസന ഫണ്ടുപയോഗിച്ച് ടാറിംഗ് പ്രവൃത്തി പൂർത്തീകരിക്കുന്നതോടെ പ്രദേശവാസികളുടെ ഏറെക്കാലത്തെ ആഗ്രഹ സഫലീകരണമാണ് പൂർത്തിയാകുന്നത്.കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എ.കെ - അബൂബക്കർ കുട്ടി പ്രവൃത്തി ഉദ്ഘാടനം ചെയ്തു. വാർഡ് വികസന സമിതി കൺവീനർ സലാം കന്നൂട്ടിപ്പാറ, അബ്ദുറഹിമാൻ മലയിൽ, സുബൈർ പി.വി, ഷംസീർ കന്നുട്ടിപ്പാറ അസീസ് പൊയിൽ, പി.വി.മുഹമ്മദ്, മുഹമ്മദ് കല്ല് വെട്ട് കുഴിക്കൽ പി.ടി.സി.അബ്ദുറഹിമാൻ, N P മുഹമ്മദ്, തുടങ്ങിയവർ സംബന്ധിച്ചു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍