അമിതവേഗതയിലെത്തിയ കാറിടിച്ച് തെറിപ്പിച്ചു; രണ്ട് പേര്‍ക്ക് ദാരുണാന്ത്യം; ഡ്രൈവര്‍ മദ്യലഹരിയില്‍

പാലക്കാട്: പാലക്കാട് കൊടുവായൂരില്‍  അമിതവേഗതയിലെത്തിയ കാറിടിച്ച് രണ്ട് പേര്‍ മരിച്ചു. മദ്യലഹരിയില്‍ കാര്‍ ഓടിച്ച എലവഞ്ചേരി സ്വദേശി പ്രേംനാഥിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

അമിതവേഗതയിലെത്തിയ കാര്‍ റോഡരികിലൂടെ നടന്നുപോവുകയായിരുന്ന രണ്ട് വയോധികരെ ഇടിച്ചിടുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഇരുവരും 10 മീറ്ററോളം ദൂരത്തേക്ക് തെറിച്ചുവീണു. ഇവരെ ഉടന്‍ പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. 

അതേസമയം, അപകടത്തില്‍പെട്ടവരെ തിരിച്ചറിഞ്ഞിട്ടില്ല. തമിഴ്‌നാട് സ്വദേശികളാണെന്ന് സംശയിക്കുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍