പത്താംക്ലാസുകാരിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ


 എടവണ്ണയിൽ പത്താംക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ ഓട്ടോറിക്ഷാ ഡ്രൈവർ അറസ്റ്റിൽ. എടവണ്ണ സ്വദേശി സഫീറിനെ (47) യാണ് പോക്സോ ചുമത്തി എടവണ്ണ സി.ഐ ബാബുവിന്റെ നേതൃത്വത്തിൽ പിടികൂടിയത്.

ഓട്ടോയ്ക്കുള്ളിലും മറ്റു പല സ്ഥലങ്ങളിൽവെച്ചും പീഡിപ്പിച്ചെന്നാണ് കുട്ടിയുടെ മൊഴി. കുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ അധ്യാപകർ പോലീസിൽ അറിയിച്ചതോടെയാണ് പീഡനവിവരം പുറത്തറിഞ്ഞത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍