കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് : അശാസ്ത്രീയ വാർഡ് വിഭജനം പുന:പരിശോധിക്കണം.

കട്ടിപ്പാറ ഗ്രാമപഞ്ചായത്തിൽ യാതൊരുവിധ മാനദണ്ഡങ്ങളും പാലിക്കാതെ അശാസ്ത്രീയമായി ഉദ്യോഗസ്ഥന്മാർ സങ്കുചിത താല്പര്യം വെച്ച് നടത്തിയിട്ടുള്ള വാർഡ് വിഭജനത്തിൽ എൽഡിഎഫ് കട്ടിപ്പാറ പഞ്ചായത്ത് കമ്മറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. സൗകര്യപ്രദമായ  പോളിംഗ് ബൂത്തുകളുടെ ലഭ്യതയും ഭൂമിശാസ്ത്രപരമായ അതിർത്തികൾ പരിഗണിക്കാതെയും ജനസംഖ്യാനുപാതം കണക്കിലെടുക്കാതെയും നടത്തിയിട്ടുള്ള ആശാസ്ത്രീയ വാർഡ് വിഭജനം ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്. ഇതിന് നേതൃത്വം കൊടുത്ത ഉദ്യോഗസ്ഥന്മാരുടെ പേരിൽ നടപടി സ്വീകരിക്കുന്നതോടൊപ്പം   ഇത് പൂർണ്ണമായും പിൻവലിച്ച് ശാസ്ത്രീയമായ രീതിയിൽ വാർഡ് വിഭജനം വീണ്ടും നടത്തണമെന്നും കമ്മറ്റി ആവശ്യപ്പെട്ടു.യോഗത്തിൽ പി.സി തോമസ് അധ്യക്ഷനായി. ടി.സി വാസു,കെ. കെ അപ്പുക്കുട്ടി, നിധീഷ് കല്ലുള്ളതോട്, സി. പി നിസാർ,കെ.വി സെബാസ്റ്റ്യൻ, കരീം പുതുപ്പാടി, അസീസ് തേവർമല എന്നിവർ സംസാരിച്ചു.

https://chat.whatsapp.com/BX95X24fVrWFAt45to6EcY

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍