ഡിസംബറില്‍ 17 ദിവസം ബാങ്ക് അവധി; കൂടുതല്‍ വിവരങ്ങള്‍ അറിയാം

ദേശീയ, പ്രാദേശിക അവധികളടക്കം 17 
ദിവസം ഡിസംബര്‍ മാസത്തില്‍ ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. ബാങ്കുകളുടെ അവധി ദിനങ്ങളില്‍ സംസ്ഥാനാടിസ്ഥാനത്തില്‍ വ്യത്യാസമുണ്ടാകും. കേരളത്തില്‍ ഞായറാഴ്ചകള്‍, രണ്ടാമത്തെ ശനിയാഴ്ചയും നാലാമത്തെ ശനിയാഴ്ചയും ക്രിസ്മസും അടക്കം എട്ടുദിവസം മാത്രമേ ബാങ്കിന് അവധിയുള്ളൂ. ഡിസംബര്‍ 1 ഞായറാഴ്ച കടന്നുപോയി. ഓണ്‍ലൈന്‍ ഇടപാടുകള്‍ അവധി സമയത്തും നടത്താന്‍ സാധിക്കും. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കുന്ന ഹോളിഡേ കലണ്ടര്‍ അനുസരിച്ചാണ് ഡിസംബര്‍ മാസത്തില്‍ മൊത്തം 17 ബാങ്ക് അവധികള്‍ വരുന്നത്.

Also Read:

BUSINESS
ചാഞ്ചാട്ടമില്ല... മാറ്റമില്ലാതെ സ്വര്‍ണവില
അവധിയും അവധി ബാധകമാകുന്ന സംസ്ഥാനങ്ങളും


ഡിസംബര്‍ 1: ഞായറാഴ്ച

ഡിസംബര്‍ 3: ഗോവയില്‍ അവധി ( Feast of St. Francis Xavier)

ഡിസംബര്‍ 8: ഞായറാഴ്ച

ഡിസംബര്‍ 12: മേഘാലയയില്‍ അവധി ( Pa-Togan Nengminja Sangma)

ഡിസംബര്‍ 14: രണ്ടാം ശനിയാഴ്ച

ഡിസംബര്‍ 15: ഞായറാഴ്ച


ഡിസംബര്‍ 18: മേഘാലയയില്‍ അവധി (Death Anniversary of U SoSo Tham)

ഡിസംബര്‍ 19: ഗോവയില്‍ അവധി ( Goa Liberation Day )

ഡിസംബര്‍ 22: ഞായറാഴ്ച

ഡിസംബര്‍ 24: മേഘാലയ, മിസോറാം, നാഗാലാന്‍ഡ് എന്നി സംസ്ഥാനങ്ങളില്‍ അവധി ( ക്രിസ്മസ്)


ഡിസംബര്‍ 25: ഇന്ത്യ മുഴുവന്‍ അവധി ( ക്രിസ്മസ്)

ഡിസംബര്‍ 26: മേഘാലയ, മിസോറാം, നാഗാലാന്‍ഡ് എന്നി സംസ്ഥാനങ്ങളില്‍ അവധി ( ക്രിസ്മസ് ആഘോഷം)

ഡിസംബര്‍ 27: നാഗാലാന്‍ഡില്‍ അവധി ( ക്രിസ്മസ് ആഘോഷം)

ഡിസംബര്‍ 28: നാലാം ശനിയാഴ്ച


ഡിസംബര്‍ 29: ഞായറാഴ്ച

ഡിസംബര്‍ 30: മേഘാലയയില്‍ അവധി (U Kiang Nangbah )

ഡിസംബര്‍ 31: മിസോറാമിലും സിക്കിമിലും അവധി ( New Year's Eve/Lossong/Namsoong)

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍