താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ കുട്ടിയുടെ കാലിൽ നിന്നും സ്വർണ പാദസരം കവരാൻ ശ്രമം. സ്ത്രീയെ പിടികൂടി
താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ കുട്ടികളുടെ ഒപിയിൽ മാതാവിനൊപ്പം ക്യൂ നിൽക്കുകയായിരുന്ന കുട്ടിയുടെ കാലിൽ നിന്നും സ്വർണ പാദസരം കവരാൻ ശ്രമം നടത്തി കടന്നുകളഞ്ഞ സ്ത്രീയെ സെക്യൂരിറ്റി ജീവനക്കാരും, അശുപത്രി ജീവനക്കാരും, നാട്ടുകാരും ചേർന്ന് പിടികൂടി.
ഇന്ന് രാവിലെയാണ് സംഭവം.കവർച്ച ശ്രമം മാതാവ് അറിഞ്ഞതിനെ തുടർന്ന് ബഹളം വെച്ചപ്പോൾ കടന്നു കളഞ്ഞ സ്ത്രീയെ റോഡിൽ നിന്നും പിടികൂടി പോലീസിൽ ഏൽപ്പിച്ചു. നഷ്ടപ്പെട്ട പാദസരം ഇവരിൽ നിന്നും കണ്ടെടുത്തു.
അതേസമയം അടിവാരം > താമരശ്ശേരി റൂട്ടിൽ ബസ് യാത്രയ്ക്കിടെ കൊച്ചു കുട്ടികളുടെ ആഭരണം നഷ്ടപ്പെടുന്നത് പതിവായിരുന്നു . അടുത്തിടെ താമരശ്ശേരി മൂന്നാംതോട് സ്വദേശിനിയുടെ കുഞ്ഞിൻറെ പാദസരം നഷ്ടപ്പെട്ടിരുന്നു .

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍